വാർഷിക ധ്യാനം
ഈ ധ്യാനങ്ങൾ കൊണ്ടുള്ള പ്രധാന നേട്ടങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത് ഒരു പക്ഷെ സ്വർഗത്തിലേക്കുള്ള കുറുക്കു വഴികൾ മനസിലാക്കുക, നരകത്തെ എങ്ങനെ ഒഴിവാക്കാം എന്നറിയുക, പാപത്തിൽ നിന്നു അകന്നു നിൽക്കുന്നതെങ്ങനെയെന്നു അറിയുക എന്നിവയൊക്കെ ആയിരിക്കാം. ഓരോ ധ്യാനത്തിനു ശേഷവും താഴെക്കാണുന്ന ചോദ്യങ്ങൾ പങ്കെടുത്തവരോടു ചോദിച്ചാൽ വ്യത്യസ്തങ്ങളായ മറുപടി ആയിരിക്കും ലഭിക്കുന്നത്.
ആരാണു ക്രിസ്തു?
എന്താണു പാപം?
എങ്ങനെയാണ് പാപമോചനം ലഭിക്കുന്നതു?
എന്താണു സ്വർഗ്ഗരാജ്യം?
പുനർജ്ജന്മം ഉണ്ടോ?
ക്രിസ്തുവിനെ അറിയാതെ, കേവലം മാമ്മോദീസ വഴി ഒരാൾ ക്രിസ്ത്യാനി ആയിതീരുമെന്നുള്ളതു ഒരു മിഥ്യാ ധാരണ മാത്രമാണ്. പാപത്തെയും പാപ മോചനത്തെയും സംബന്ധിച്ച് വ്യക്തമായ അറിവില്ലാത്തവർ ജീവിതത്തിലൊരിക്കലും സമാധാനം എന്താണെന്നു അറിയുകയില്ല. അവർ രോഗത്തെയും, ദാരിദ്ര്യത്തെയും, പരാജയത്തെയും സ്ഥിരമായി നേരിടേണ്ടി വരും. ഓരോരുത്തരുടെയും വിശ്വാസം എന്താണെന്നു അവരെതന്നെ ബോധ്യപ്പെടുത്തേണ്ടി വരും. തലവേദനയുമായി വന്നു ഒരാൾ കുമ്പസാരിച്ച ശേഷം അയാളുടെ തലവേദന മാറുന്നില്ലെങ്കിൽ അയാൾക്ക് പാപ മോചനം ലഭിച്ചിട്ടില്ല എന്നു മനസിലാക്കാം. പത്തു മുപ്പതു പേരെ ഒരിരിപ്പിൽ കുമ്പസാരിപ്പിച്ച ശേഷം ഒരു വൈദികൻ ക്ഷീണമൊന്നും ഇല്ലാതെ എഴുന്നേറ്റു പോകുന്നുവെങ്കിൽ അദ്ദേഹം ആരുടെയും പാപങ്ങൾ മോചിച്ചിട്ടില്ല എന്നു വേണം കരുതാൻ. ഈ സത്യങ്ങൾ വേണം ധ്യാനത്തിൽ പങ്കെടുക്കാൻ വരുന്നവർക്കു പറഞ്ഞു കൊടുക്കാൻ.
ഇതൊന്നും അറിയാതെ പ്രശ്നങ്ങളുമായി വന്നു പ്രശ്നങ്ങളുമായി തന്നെ തിരിച്ചു പോകുന്നവർക്കു ധ്യാനം കൊണ്ടു ഒരു പ്രയോജനവുമില്ല. ചില ധ്യാന ഗുരുക്കന്മാരെങ്കിലും ഇത്തരം സൂപ്രധാന വിഷയങ്ങൾ ഉപേക്ഷിച്ചു ശ്രോതാക്കളെ വേദനിപ്പിക്കുന്ന വിഷയങ്ങളിൽ എത്തിച്ചേരാറുണ്ട്.
KV George
kvgeorgein@gmail.com
Comments
Post a Comment