മരണം ക്ലാസ്സ്‌ മുറികളിൽ

സാക്ഷരതയിൽ രാജ്യത്തെ ഉന്നത സ്ഥാനം. വിദ്യാഭ്യാസ നിലവാരത്തിലും ഔന്നത്യം പുലർത്തുന്ന സംസ്ഥാനം. എന്നാൽ,  ഇവിടുത്തെ സ്കൂളുകളിലെ ക്ലാസ്സ്‌ മുറികളിൽ കുട്ടികളോടൊപ്പം വിഷപ്പാമ്പുകളും വസിക്കുന്നുണ്ടെന്നു പറഞ്ഞാൽ തികച്ചും അവിശ്വാസനീയം തന്നെ.ക്ലാസ്സ്മുറിയിലെ പൊത്തിൽ നിന്നും വന്ന പാമ്പു കടിയേറ്റു ഷെഹ്‌ല ഷെറിൻ എന്ന പത്തു വയസ്സ് കാരി  മരിക്കുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആശുപത്രിയിൽ നിന്നും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും പരാതി നില നിൽക്കുന്നു. 

ഈ  സംഭവത്തിൽ ഉത്തരവാദികളായവർ ഒട്ടേറെപ്പേരുള്ളതിനാൽ ദീർഘമായ അന്വേഷണം ആവശ്യമാണ്. PTA, Teachers, Principal, DEO and assistant officers, CEO, DPI, Secretary, Minister എന്നിവരാണ് സംസ്ഥാനത്തു വിവിധ തലങ്ങളിൽ വിദ്യാഭ്യാസ  ഭരണം നടത്താൻ ഉത്തരവാദപ്പെട്ടവർ. ഇവരെല്ലാം തന്നെ നേരിട്ടും അല്ലാതെയും ഈ സംഭവത്തിൽ ഉത്തരവാദികൾ തന്നെയാണ്. ഇതിനു മുമ്പ് മറ്റൊരു സ്കൂളിൽ വിഷപ്പാമ്പിന്റെ ശല്യം ഉണ്ടായപ്പോൾ സംസ്ഥാന ബാലാവകാശ കമ്മീഷൻ നേരിട്ട് ഇടപെട്ടു ഇത്തരം സംഭവങ്ങൾ അവർത്തിക്കരുതെന്ന് ഉറപ്പു വരുത്തണമെന്ന് സർക്കാർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടതാണ്.  ഈ നിർദേശത്തിനു വേണ്ടത്ര പരിഗണന നൽകാതിരുന്നതു മൂലമാണ് ഈ  ദാരുണ സംഭവം ഇപ്പോൾ ഉണ്ടായത്. 

പാമ്പു കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിക്കുന്നു. എത്തിച്ചതിനു ശേഷം ശരീരത്തിൽ വിഷാംശമുണ്ടെന്നു കണ്ടുപിടിക്കാൻ കൂടുതൽ സമയമെടുക്കുന്നു. ഒടുവിൽ പരിശോധിച്ചു കണ്ടു പിടിച്ച ശേഷം മൂന്നു മണിക്കൂർ അകലെയുള്ള മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ അയയ്ക്കുന്നു. മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ കുട്ടി മരിച്ചു കഴിഞ്ഞിരുന്നു. ഇതു വിശദമായി അന്വേഷിക്കാനും വേണ്ട തിരുത്തൽ നടപടിയെടുക്കുവാനും ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രദ്ധിക്കുമെന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാവും. ഏതാണ്ട് നൂറിൽ പരം പാമ്പുകടി കേസ് റിപ്പോർട്ട്‌ ചെയ്ത ജില്ല യാണ് ഇതു  എന്നും ഓർക്കേണ്ടതാണ്. 

ഇനിയും ഈ സംഭവത്തിലെ ഏറ്റവും അപമാനകരവും ലജ്ജാവഹവുമായ ഒരു വസ്തുത കുട്ടികൾ സ്കൂളിൽ ചെരുപ്പ് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല എന്നതാണ്. വിദ്യാഭ്യാസ വകുപ്പ് ഇത്തരം ഒരു കല്പന പുറപ്പെടുവിച്ചിട്ടുണ്ടോ? 

എന്തായാലും, സർക്കാർ വേണ്ടത്ര ഗൗരവത്തോടെ ഈ വിഷയം കാണുക തന്നെ വേണം. കുറ്റക്കാരെ ശിക്ഷിക്കുന്നതിലുപരി സമാന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അവശ്യമായ എല്ലാ നടപടികളും എടുക്കണം. 

മറ്റൊരു പ്രധാന വസ്തുത,  നമ്മുടെ പത്ര മാധ്യമങ്ങൾ ഇടയ്ക്കിടെ പല സ്കൂളുകളുടെയും അപകടകരമായ അവസ്ഥകൾ ചിത്രങ്ങൾ സഹിതം വിശദമായി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇതറിഞ്ഞ ഭാവം പോലും നടിക്കാറില്ല. ഈ സ്ഥിതി മാറണം. പത്ര വാർത്തകൾ ജനങ്ങളുടെ ശബ്ദമാണ്. ഈ വാർത്തകളെ പറ്റി ഉടനെ അന്വേഷണം നടത്താനും വേണ്ടുന്ന നടപടി എടുക്കാനും ബന്ധപ്പെട്ട അധികാരികൾക്കു സർക്കാർ നിർദേശം നൽകണം. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം. 

KV George
kvgeorgein@gmail.com

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY