ക്രിസ്തുവും, ക്രൈസ്‌തവ സഭകളും പിന്നെ പാലാ രൂപതയും




സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാലാ രൂപതയുടേ
ടെന്നു പറയപ്പെടുന്ന ഒരു പ്രഖ്യാപനം അത്ഭുതമുളവാക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെ എണ്ണം വർധിപ്പിക്കാനുള്ള ഒരു ആഹ്വാനം ! അതുകൊണ്ടു ലോകത്തിലാകെ ക്രൈസ്തവരുടെ അംഗസംഖ്യ എത്രയുണ്ടെന്നു നോക്കാം.

ഇപ്പോഴുള്ള ലോക ജനസംഖ്യ 790 കോടിയിൽ കൂടുതലാണ്. അതിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു:
Christians - 2.382 bn - 31.11%
Islam         - 1.907 bn - 24.9%
No religion- 1.693 bn - 15.58%
Hindu         - 1.251 bn - 15.16%
The remaining consist of many other religions.

ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 139 കോടിയോളമുണ്ട്.
ഇതിൽ പ്രധാന മതവിഭാഗങ്ങൾ ഇപ്രകാരമാണ്.
Hindu        - 79.8%
Islam         - 14.23%
Christian   -  02.3%

ഇന്ത്യയിലെ പ്രധാന മതങ്ങളുടെ വളർച്ചാ നിരക്ക് :
(As per Census 2011)
Hindu         - 16.8%
Islam          - 24.6%
Christian    - 15.5%
Sikhism      - 08.4%
Budhism     - 06.1%
Jainism       - 05.4%

പ്രധാന മതങ്ങളുടെ 2020 - 2050
കാലഘട്ടത്തിലെ അനുമാന വളർച്ചാ നിരക്കു:
(കടപ്പാട് : Statista Research Dept. Dtd Oct 16, 2020)
Islam          - 76%
Hindu         -  33%
Christian    - 18%
Others        -  05%

ഈ കണക്കുകൾ കണ്ടു ഉണ്ടായ ഒരു ഭയത്തിൽ നിന്നുമാകാം പാലാ രൂപതാധികാരികൾ ചില വിചിത്ര തീരുമാനങ്ങളെടുത്തത്.
പാലാ രൂപതയുടെ സഭാ മക്കൾക്കുള്ള പുതിയ ഓഫർ വളരെ 'ആകർഷക' മാണ്. മൂന്നു കുട്ടികളിൽ കൂടുതലുള്ളവർക്കണത്രെ പുതിയ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നതു. നാലാമത്തെ കുട്ടിക്കും, അഞ്ചാമത്തേതിനും, ആറാമത്തേതിനും എല്ലാം വെവ്വേറെ ഓഫറാണത്രെ. ഏറ്റവും ഒടുവിൽ കിട്ടിയ വാർത്ത അനുസരിച്ചു പാലാ രൂപതയുടെ ഈ വാഗ്ദാനങ്ങൾക്ക്  സഭാ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ടത്രേ.

 മേൽകാണിച്ച  കണക്കുകളോടൊപ്പം നാം മറ്റു ചില കാര്യങ്ങൾ കൂടി കൂട്ടി വായ്‌ക്കേണ്ടതായിട്ടുണ്ട്. ലോക ജനസംഖ്യയിൽ ഒന്നാമതു നിൽക്കുന്ന ചൈനയെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നാം മറികടക്കും. ഇപ്പോൾ തന്നെ ഇന്ത്യയുടെ നിലവിലുള്ള ജനസംഖ്യയുടെ ഏതാണ്ട് നാലിലൊരു ഭാഗം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അതുകൊണ്ട് രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങളെ പരിഗണിച്ചും, സ്വന്തം കുടുംബങ്ങളുടെ താല്പര്യങ്ങൾക്ക് മുൻഗണന കൊടുത്തും ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലെ അംഗസംഖ്യ നിയന്ത്രിച്ചു നിറുത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലും ഒന്നോ രണ്ടോ  കുട്ടികളിൽ കൂടുതലില്ല. അതിൽ നിന്നും വിട്ടു മാറി ഓരോ വീട്ടിലും ആറും ഏഴും കുട്ടികൾ വേണമെന്ന് സഭ കല്പിക്കുന്നത് തികച്ചും തെറ്റായ ഒരു കാഴ്ചപ്പാട് കൊണ്ടല്ലേ.

നമ്മുടെ നാട്ടിലെ 2011 ലെ സാമ്പത്തിക നിലവാരമനുസരിച്ചു ഒരു കുട്ടിയെ വളർത്തി 21 വയസ്സിൽ എത്തിക്കുമ്പോൾ ചിലവു 55 ലക്ഷം രൂപ ആയിരുന്നു. ഇപ്പോൾ ഇതു ഒരു കോടിയിൽ അധികം വരും. 2015 ൽ ജനിച്ച കുട്ടിയെ 17 വയസ്സ് വരെ വളർത്താൻ അമേരിക്കയിലെ ചിലവു $2,84,570/- (₹2,11,37,859) ആണ്.

ഇതു കൊണ്ടു സഭ ഉദ്ദേശിക്കുന്നത് ക്രൈസ്തവ ജനസംഖ്യ ഉയർത്തികാട്ടാനാണ്. പാവം കുഞ്ഞുങ്ങൾ എങ്ങനെ വളർന്നാലും കുഴപ്പമില്ല. ഇപ്പോൾ തന്നെ ബഹുമാനപെട്ട പിതാക്കന്മാർക്ക്‌ ഒരു പക്ഷെ അറിയാത്ത അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത ഒരു കാര്യമുണ്ട്. കേരളത്തിൽ നടക്കുന്ന കൊലപാതകം, ബലാത്സംഗം, മോഷണം, ലഹരിമരുന്ന് കടത്തു തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ക്രൈസ്ത വരുടെ പങ്കാളിത്തം വളരെ വലുതാണ്. ഇവരുടെ മാനസിക പരിവർത്തനത്തിനായി പിതാക്കന്മാർ ആരും ശ്രമിക്കുന്നില്ല എന്നത് സത്യമല്ലേ? ഇവരോടൊപ്പം വീണ്ടും കുറ്റവാളികളെ സൃഷ്ടിക്കണോ? ഇനിയും കൂടുതൽ ഇന്ത്യാക്കാരെ സ്വർഗ്ഗപ്രാപ്തരാക്കാൻ വേണ്ടിയാണോ ഈ ശ്രമം? എങ്കിൽ വിശാലമായ ഈ ലോകത്തേക്കിറങ്ങുക. ലോക  ജനസംഖ്യയുടെ 15 ശതമാനത്തി ലധികം നാസ്തികരാണ്. അവരെ ഇങ്ങോട്ടു പരിവർത്തനം ചെയ്താൽ നന്നായിരിക്കുകയില്ലേ?

ക്രൈസ്തവ സഭകളിലെ അംഗസംഖ്യ എടുത്തു ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതായി ട്ടുണ്ടോ? അതു യേശു ക്രിസ്തു തന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. "ഈ തൊഴുത്തിൽ പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻ പറ്റവും ഒരിടയനും ആകും."
(John 10:16)  ലോകത്തിലെ മുഴുവൻ ജനങ്ങളും ഒരു പിതാവിന്റെ മക്കളാണെന്നും അവരെല്ലാം ഒരു പിതാവിലേക്കു തന്നെ തിരിച്ചെത്തും എന്നല്ലേ ക്രിസ്തു പറഞ്ഞതിന്റെ അർത്ഥം.

ഒരു ദൈവത്തിൽ വിശ്വാസിക്കുന്നവരല്ലേ നാമെല്ലാവരും. നമ്മളെന്തിനു ഇടയനാകാൻ ശ്രമിക്കണം? മനുഷ്യരുടെ മുമ്പിൽ നമ്മെ ഉയർത്തികാട്ടാൻ പാവങ്ങളെ പ്രലോഭിപ്പിക്കുന്നത് ശരിയാണോ? ഇതിനു പകരമായി വൈദികരും കന്യാസ്ത്രീകളും വിവാഹം ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചാൽ വിശ്വാസ സമൂഹത്തിനു എതിർപ്പ് ഉണ്ടാകാൻ സാധ്യതയില്ല.

കെ വി ജോർജ് 






.

Comments

Popular posts from this blog

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

ESTIMATED PRICES OF SELECTED ITEMS IN THE YEAR 2100

ENVIABLE COUNTRIES IN THE WORLD