നായ്കളോട് എന്തിനിത്ര ക്രൂരത!
നായ്ക്കളെ വാഹനങ്ങളുടെ പിന്നിൽ കെട്ടിയിട്ടു കൊണ്ടു വാഹനം വേഗത്തിൽ ഓടിച്ചുകൊണ്ട് പോകുക. എത്ര ക്രൂരമായ പ്രവർത്തിയാണിത്. ഇവർ മനുഷ്യരോടും ഇത്തരം ക്രൂരത കാണിക്കാൻ മടിക്കുകയില്ല. ഈ ഭൂമി നമ്മുടെ മാത്രം കുടുംബ സ്വത്തല്ലെന്ന ബോധ്യം ഇല്ലാത്തതു കൊണ്ടാണ് ചിലർ ഇത്തരം ക്രൂരതകൾ കാട്ടുന്നത്. ഇന്നത്തെ പത്ര വാർത്തകൾ കണ്ടാലറിയാം. നൂറു കണക്കിനു നായ്ക്കളെ ആണു കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊന്നൊടുക്കിയതെന്നാണ് SPCA (Society for Prevention of Cruelty to Animals) ആരോപിക്കുന്നത്. കുറേ നായ്ക്കളുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും മരണ കാരണം വ്യക്തമായി കണ്ടു പിടിച്ചില്ലെന്നാണ് മനസ്സിലാകുന്നത്.
നായ്കളോട് ഇങ്ങനെ ക്രൂരത കാട്ടുന്നതിൽ സർക്കാരും, കോർപറേഷനും, ബന്ധപ്പെട്ട സംഘടനകൾക്കും ഒന്നും തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. നായ്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നെങ്കിൽ വ്യാപകമായി വന്ധ്യംകരണത്തിനുള്ള നടപടികൾ സർക്കാർ തലത്തിൽ എടുത്തെ പറ്റു. അലഞ്ഞു നടക്കുന്ന നായ്ക്കളെ പുനരധിവസിപ്പിക്കാൻ സർക്കാർ തന്നെ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കണം.
എല്ലാ ജില്ലകളിലും ആവശ്യമായ സ്ഥലം കണ്ടെത്തി അതിനുള്ളിൽ ഷെഡ്ഡുകൾ കെട്ടി, ജലവും ലഭ്യമാക്കി, ചുറ്റുമതിൽ കെട്ടി ഏതെങ്കിലും ബന്ധപ്പെട്ട സംഘടനയുടെ ചുമതലയിൽ നൽകുക. ഇവയുടെ ആഹാരവും ചികിത്സയും ഈ സംഘടനകളെ തന്നെ ഏല്പിക്കുക. സംസ്ഥാന തലത്തിൽ ഇവയെ ഏകോപിപ്പിക്കാൻ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെയും നിയമിക്കുക. സർക്കാരിനു വല്യ ബാധ്യതയില്ലാതെ നടത്തി കൊണ്ടു പോകാൻ കഴിയും.
ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാൽ ഈ സ്ഥലത്തു ഏതാനും വന്യമൃഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാൽ ചിലവിനുള്ള കുറേ പണം ടിക്കറ്റ് ചാർജിൽ നിന്നും ലഭിക്കും.
ആരെങ്കിലും ഇതിനായി മുൻ നിരയിലേക്ക് വരിക.
Contacts of stray dogs protection centres in India:
Sharun Trust Sanctuary -
022 2201 4949
Asha - 98201 27085
Animal Helpline Karuna Foundation - 98980 19059
Animal Trust India,
Lajpat Nagar, New Delhi
93138 89347
98112 52592
Note: There are many NGOs in India and around the world who can extend help to recognised organisations that take care of stray dogs.
K V George
Comments
Post a Comment