അയോദ്ധ്യ ക്ഷേത്രപൂജയും അനുബന്ധ വ്യാഖ്യാനങ്ങളും
ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, വ്യാപകമായി ആരാധിക്കപ്പെടുന്ന ഹിന്ദു ദേവനാണ് ശ്രീ രാമൻ. 1980 ൽ ഇറങ്ങിയ രാമാനന്ദ സാഗർ ന്റെ ഹിന്ദി സീരിയൽ രാമായണം ആണ്, രാവണനെയും സൈന്യത്തെയും ഓരോ തവണയും തകർത്തു കൊണ്ടിരിക്കുമ്പോൾ ഹനുമാൻ വിളിച്ചോതുന്ന 'ജയ് ശ്രീ റാം' ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ ജനപ്രീതി നേടിക്കൊടുത്തതു. ദേവ നാമങ്ങൾ നമ്മുടെ ക്ഷേത്രങ്ങൾക്കു പേരും പെരുമയും വ്യക്തിപ്രഭാവവും നൽകുന്നതു പോലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളും, കൃതികളും, കഥാപാത്രങ്ങളുമാണ്.
മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീ രാമന്റെയോ, ശ്രീ കൃഷ്ണന്റെ യോ, മറ്റാരുടെയോ നാമത്തി ലോ, അനുവദനീയമായ സ്ഥാനങ്ങളിൽ ഇന്ത്യയിൽ എവിടെയും ക്ഷേത്രങ്ങൾ നിർമ്മിക്കുവാൻ ക്ഷേത്രങ്ങളു മായി ബന്ധപ്പെട്ട ഏവർക്കും കഴിയും . അങ്ങനെ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളുടെ ഏതൊരു ചടങ്ങിനും ക്ഷണിക്കപ്പെട്ട ഏവർക്കും പങ്കു ചേരുകയും ചെയ്യാം. ഇതു തികച്ചും ഒരു സാധാരണ സംഭവമാണ്. എന്നാൽ ഇവിടെ ഇതു അയോദ്ധ്യ ക്ഷേത്രവും, അതിനു ബാബരി മസ്ജിദ് മായുള്ള ബന്ധവും പരിഗണിച്ചു ഈ ചടങ്ങിന് അമിതമായ രാഷ്ട്രീയമാനം കൈവന്നു. എല്ലാത്തിനും ഉപരിയായി ഒരു രാഷ്ട്രീയ പാർട്ടി ഈ അവസരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന തോന്നലും ഈ ചടങ്ങിന് അമിത രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. സൗകര്യമുള്ളവർ പോകട്ടെ, അല്ലാത്തവർ പോകാതിരിക്കട്ടെ എന്ന ഒരു ചിന്താഗതി എടുത്താൽ ഇതിൽ നിന്നും ആർക്കും ഒരു നേട്ടവും കോട്ടവും ഉണ്ടാകുകയില്ല.
ജനങ്ങൾ ഈ നിസ്സാര സംഭവത്തിനു അമിത രാഷ്ട്രീയ പ്രാധാന്യം നൽകാൻ കൂട്ടു നിൽക്കരുത്.
കെ വി ജോർജ്
Comments
Post a Comment