രാഷ്ട്രീയ കൂടുമാറ്റം!



ഒരു പക്ഷെ ലോകത്തിൽ ഏറ്റവും അധികം രാഷ്ട്രീയ കൂടുമാറ്റം നടക്കുന്ന രാജ്യം നമ്മുടെ ഇന്ത്യ തന്നെ ആയിരിക്കും. അതിനു കാരണം നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ പലരുo രാഷ്ട്രീയ തത്വ ശാസ്ത്രസങ്ങൾക്കും  ജനങ്ങളുടെ ഉന്നമനങ്ങൾക്കും ഉപരിയായി സ്വന്തം നേട്ടങ്ങളിൽ കൂടുതൽ താല്പര്യമുള്ളവർ ആയതു കൊണ്ടാണ്. ഇത്തരം ദുരാഗ്രഹികൾ മൂലം ജനങ്ങൾ തെരഞ്ഞെടുത്ത ധാരാളം സർക്കാരുകൾ കാലാവധി തീരുന്നതിനു മുൻപ് താഴെ വീണിട്ടുണ്ട്. കേവലം ഒന്നോ രണ്ടോ പേരുടെ അധികാര മോഹം കൊണ്ടോ, ധനത്തിനോടുള്ള അത്യാർത്ഥി കൊണ്ടോ ജനങ്ങളെ വിഡ്ഢികളാക്കി തെരഞ്ഞെടുപ്പിലേക്കു തള്ളി വീട്ടിട്ടില്ലേ?

എന്നാൽ ഇതിനൊക്കെ കാരണക്കാർ നമ്മൾ ജനങ്ങൾ മാത്രമാണ്. ഇതു നമ്മൾ തന്നെ തടയണം. ഇതിന് ഒരു വഴിയെയുള്ളൂ. പാർലമെന്റ് ഒരു നിയമം ഉണ്ടാക്കുക. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വിട്ടു പോകുന്നു വ്യക്തി ഒരു കാരണവശാലും തുടർന്നു വരുന്ന മൂന്നു വർഷത്തേക്ക് യാതൊരു അധികാര സ്ഥാനങ്ങൾ വഹിക്കാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ സാധ്യമല്ലാതാ കണം. ജനങ്ങൾ കൂട്ടായി പ്രവർത്തിക്കുക മാത്രമേ ഇതിനു ഒരു പരിഹാരമയിയുള്ളു.

K V George 


Comments

Popular posts from this blog

HOW IS THE REAL KERALA PEOPLE?

THOUGHT OF THE DAY

WHAT A FREEDOM! WHAT AN ENDURANCE! WHAT A PEOPLE!