അയോധ്യയിൽ എന്തിനാണ് രാഷ്ട്രീയം
അയോധ്യയിൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്വ ത്തിൽ നടന്ന ശ്രീ റാം ലല്ലാ പ്രതിഷ്ടാ കർമ്മം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പകരം ഈ കർമ്മം ഹൈന്ദവാചാര പ്രകാരം പുരോഹിതരാൽ നിർവഹിക്കപ്പെടുകയായി രുന്നുവെങ്കിൽ എന്തു സംഭവി ക്കുമായിരുന്നു? ഒന്നും പ്രത്യേകിച്ച് സംഭവിക്കണമെ ന്നില്ല. ഇതു ഒരു സാധാരണ ഹൈന്ദവ ആചാരമായി കണ്ട് ഹൈന്ദവർ ഇതിൽ പങ്കെടുക്കു മായിരുന്നു. ബഹു: പ്രധാനമന്ത്രി ഇതിൽ പങ്കെടുത്തതോടു കൂടി ഇതൊരു ദേശീയ ആഘോഷമായി മാറുകയും, ഇതിനൊരു രാഷ്ട്രീയ നിറം പകരുകയും ചെയ്തു.
ഹൈന്ദവ വിശ്വാസമനുസരിച്ചു
മഹാവിഷ്ണുവിന്റെ ദശാവതാ രങ്ങളിൽ ഒന്നാണ് ശ്രീ രാമൻ. ലോകത്തിൽ അധർമത്തിന്റെ യും, ദുഷ്ടതയുടെയും, നാശത്തിന്റെയും ശക്തികൾ വർദ്ധിക്കുമ്പോൾ അവയിൽ നിന്നും ധാർമികമൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണു അവതാരങ്ങൾ രൂപമെ ടുക്കുന്നത്. ഇങ്ങനെ രൂപമെ ടുക്കുന്ന ദൈവാവതാരങ്ങൾ
സർവ്വ ലോകത്തിന്റെയും സർവ്വ ചരാചരങ്ങളുടെയും ദൈവമല്ലേ? സർവ്വ മനുഷ്യരെ യും നിലനിർത്തുന്ന ഈ ദൈവം ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും വേറിട്ടു കാണുമോ? എല്ലാ പ്രാർത്ഥനകളും ആരാധന കളും ഒരേ സന്നിധിയിൽ തന്നെയല്ലേ എത്തിച്ചേരുന്നതുo. അങ്ങനെ യെങ്കിൽ ഒരാൾ മറ്റൊരു മതത്തെ ആക്രമിക്കുന്നതു സാക്ഷാൽ മഹാവിഷ്ണു വിന്റെ തിരുമുമ്പിൽ ശിക്ഷാർ
ഹമല്ലേ?
ഒരു വിഭാഗം ഹിന്ദുക്കൾ എന്തു കൊണ്ടാണ് ക്രിസ്ത്യാനികളെ ആക്രമിക്കുന്നത്? ക്രിസ്ത്യാനി കൾ എന്തു ദോഷമാണ് ഇന്ത്യ ക്ക് എതിരെയോ ഹിന്ദുക്കൾക്ക് എതിരെയോ ചെയ്തിട്ടുള്ളതെന്നു പറയാമോ? ക്രിസ്ത്യാനികൾ ഹിന്ദുക്കളെ മുഴുവൻ ക്രിസ്തുമതത്തിലേക്കു മാറ്റുമോ എന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ അതു കേവലം അർത്ഥശൂന്യമായ ആശങ്ക മാത്രമാണ്. 1950 ൽ ക്രിസ്ത്യാ നികൾ ഇന്ത്യയിലെ ആകെ ജനസംഖ്യ യുടെ 2.3 ശതമാനം ആയിരുന്നുവെങ്കിൽ 2011ലെ സെൻസസ് അനുസരിച്ചു ക്രൈസ്തവർ ഇതേ 2.3 ശതമാനമായി തന്നെ തുടരുക യാണ്. ഇവർ 82 ശതമാനമുള്ള ഹിന്ദുക്കളെ മുഴുവൻ തങ്ങളിലേക്ക് ചേർക്കുമെന്നു സങ്കല്പിച്ചു കൊണ്ട് ഇവരെ നശിപ്പിക്കാൻ ഒരു കൂട്ടം ഹിന്ദുക്കൾ ശ്രമിക്കുന്നതു തികഞ്ഞ അവിവേകമല്ലേ? സ്വന്തം രാജ്യത്തോടും മറ്റു മത ങ്ങളോടും സ്നേഹവും ബഹുമാനവും പുലർത്തി ജീവിക്കുന്ന ഇവരോട് യാതൊരു കാരണവും ഇല്ലാതെ അക്രമവും അപമാനവും കാട്ടുന്നതു തികഞ്ഞ അപരാധമല്ലേ.
ആധുനിക വിദ്യാഭ്യാസ സംപ്രദായം ഇന്ത്യയിൽ വ്യാപകമാക്കിയതിൽ ക്രിസ്ത്യാനികളുടെ ഒരു വലിയ പങ്കില്ലേ? സ്കൂളുകളും, മെഡിക്കൽ, എഞ്ചിനീയറിംഗ് ഉൾപ്പെടെ ധാരാളം കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിൽ അങ്ങോള മിങ്ങോളം ക്രിസ്ത്യാനികൾ സ്ഥാപിച്ചിട്ടില്ലേ? ഇവിടെ പഠിക്കുന്നവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളല്ലേ? ഇവിടെ മിക്ക സംസ്ഥാനങ്ങളിലും ധാരാളം ക്രിസ്ത്യൻ ആശുപത്രികളില്ലേ? അവിടങ്ങളിൽ ചികിത്സ തേടി വരുന്നവരിൽ ബഹു ഭൂരിപക്ഷവും ഹിന്ദു സഹോദരങ്ങൾ അല്ലേ? കൊടുങ്കാറ്റോ, പ്രളയമോ, ഭൂമി കുലുക്കമോ തുടങ്ങി എന്തു പ്രകൃതി ദുരന്തങ്ങളും കൊണ്ട് ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് ക്രിസ്ത്യാനികൾ എണ്ണിയാൽ തീരാത്തത്ര ഭവനങ്ങൾ ഉണ്ടാക്കി നൽകിയിട്ടില്ലേ? അങ്ങനെ വീടുകൾ ലഭിച്ചവരിൽ കൂടുതലും ഹിന്ദു സഹോദരങ്ങൾ അല്ലേ? ഇതിനൊന്നും ഇവിടെ കണക്കു പറയുകയല്ല. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ് ഞങ്ങൾ പഠിച്ചിട്ടുള്ളതു. ഇനിയും ഞങ്ങൾ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതു ചൂണ്ടി കാട്ടിയാൽ തിരുത്താൻ ഞങ്ങൾ തയ്യാറാണ്. ദയവായി അക്രമം ഒഴിവാക്കുക.
ഇതിലുപരി പ്രിയ ഹിന്ദു സഹോദരങ്ങൾ, ഹൈന്ദവരുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ ഋഗ്ഗുവേദം തുറന്ന് അതിൽ വിവരിച്ചിരിക്കുന്ന പ്രജാപതിയുടെ ബലിയെപ്പറ്റി വിശദമായി വായിച്ചാൽ ക്രിസ്ത്യാനികൾ ആരാണ് എന്നു മനസിലാക്കാം. വായിക്കുമ്പോൾ ചില കാര്യങ്ങൾ ഓർമയിൽ വയ്ക്കണം, 1. ഋഗ്ഗുവേദം രചിച്ചതു 1500-1000 BCE,
2. പഴയ നിയമം (Old Testament) എഴുതിയതു 200-100 BCE, 3. ക്രിസ്തു ജനിച്ചത്
6-4 BCE, മരണം AD 30-36.
ലോകത്താകെ 2020 ൽ ക്രൈസ്തവരുടെ ജനസംഖ്യ 238 കോടി ആയിരുന്നു. ഇപ്പോഴും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. ജനസംഖ്യയിൽ ക്രിസ്ത്യാനികൾ ഒന്നാമതുള്ള പല രാജ്യങ്ങളിലും ഹിന്ദുക്കളും അവരുടെ ക്ഷേത്രങ്ങളും സുരക്ഷിതമായി തന്നെ നില കൊള്ളുന്നു. അതു എന്നും അങ്ങനെ തന്നെ ആയിരിക്കും. പ്രിയ സഹോദരങ്ങളെ, ഈ ഭൂമിയും, സൂര്യനും, മഹാ പ്രപഞ്ചവുമൊന്നും ഹിന്ദുവിന്റെയോ, ക്രിസ്ത്യാനിയുടെയോ മനുഷ്യന്റെയോ പോലുമല്ല. ഏതാനും വർഷങ്ങൾ ഇവിടെ ജീവിക്കാൻ വിധിക്കപ്പെട്ട നമ്മൾ പരസ്പര സ്നേഹത്തോടും, സൗഹാർദ്ദ ത്തോടും ജീവിച്ചു തീർക്കുന്നതല്ലേ നല്ലത്?
K V George
Comments
Post a Comment