ഒരു വിഷു!



അന്നു ഞാനാ കൊന്നയിൻ
പൊന്നു വീഴും ചുവട്ടിൽ
ചെന്നു നിന്നു വിളിച്ചു
എന്നാണ് വിഷു നീ വരിക!

വെണ്ണയും കഴിച്ചെന്റെ  കണ്ണിൽ വന്നു നിന്നെൻ 
കണ്ണനൊന്നു വിളിച്ചാൽ
കണ്ണനായി പൂ വീണിടും!

തേനൂറും പഴങ്ങളും
മനം കവരുന്ന പൂക്കളും
ഞാനിതാ നിറയ്ക്കുന്നു
നിനക്കിന്നെന്റെയുള്ളിൽ!

എല്ലാമൊരുക്കി നിന്നെ
എല്ലാ വിഷുവിനും ഞാൻ
വല്ലാതെ കാക്കുന്നെന്റെ
അല്ലലിലേക്കൊന്നു വാ നീ.

K V George 


Comments

Popular posts from this blog

HOW IS THE REAL KERALA PEOPLE?

THOUGHT OF THE DAY

WHAT A FREEDOM! WHAT AN ENDURANCE! WHAT A PEOPLE!