മണിപ്പൂർ - ഹിന്ദു ക്രിസ്ത്യൻ ശത്രുതയോ?
ബഹുമാന്യ ഹൈന്ദവ ആചാര്യന്മാരുടെ ശ്രദ്ധ താഴെ കാണുന്ന വിഷയങ്ങളിലേക്കു ക്ഷണിക്കുന്നു.
BCE 3300-1300 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഹാരപ്പൻ അഥവാ സിന്ധു നദീതട സംസ്കാരം ദ്രാവിഡരുടെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ മദ്ധ്യ ഏഷ്യയിൽ നിന്നും ആര്യന്മാർ ഇവിടെ എത്തിയത് BCE 2000=1500 ലാണ്. ഈ ആര്യന്മാരുടെ പിൻ തലമുറക്കാർ ആണ് ഇന്നു ഉത്തരേന്ത്യയിലുള്ള ബഹു ഭൂരിപക്ഷം ഹിന്ദുക്കളും. ദക്ഷിണ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ദ്രാവിഡരുമാണ്.മദ്ധ്യ ഏഷ്യയിൽ നിന്നും ഇവിടെ എത്തിയ ആര്യൻമാരാണ് ഹൈന്ദവരുടെ അടിസ്ഥാന ഗ്രന്ഥങ്ങളായ നാലു വേദങ്ങളും സൃഷ്ടിച്ചത്. ഇനിയും മറ്റൊരു കാര്യം, ലോക ജനസംഖ്യയുടെ ഏതാണ്ട് 75% അംഗങ്ങളുളള മൂന്നു മതങ്ങളാണ് ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു എന്നിവ. ഇവയിൽ ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ ഉത്ഭവം ഏതാണ്ട് ഒരേ മേഖലയിൽ നിന്നുമാണ്. അതുപോലെ തന്നെ ഹിന്ദു മതവും അതിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും യഥാർത്ഥത്തിൽ ഉത്ഭവിച്ചതും അവിടെ തന്നെയാണ്. അതയാത് ആര്യന്മാർ അന്നത്തെ ഗ്രീക്കുകാർ, പേർഷ്യക്കാർ, ഈജിപ്റ്റ്കാർ, റോമാക്കാർ എന്നിവരുമായി സഹവർതിത്വത്തിൽ കഴിഞ്ഞവരാണ്. അതായത് പിൽകാലത്തു ലോകത്തിലെ മൂന്നു ഉന്നത മതങ്ങൾ ഈ ഒരു സമൂഹത്തിൽ നിന്നാണ് ഉത്ഭ
വിച്ചത്.
ഇനി മറ്റൊരു കാര്യം. ഹിന്ദുമത മെന്നാൽ രാമായണം, മഹാഭാരതം, ഭഗവത്ഗീത എന്നീ മൂന്നു ഗ്രന്ഥങ്ങളിൽ പരിമിതപ്പെടുത്തുന്നവരാണ് ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും. ഹിന്ദുമത ത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങ
ളായ നാലു വേദങ്ങൾ വായിച്ചി
ട്ടുള്ളവർ വളരെ ചുരുക്കമായി
രിക്കും. ഋഗ്വേദത്തിൽ പ്രജാപതിയുടെ ഒരു പൂർണ ബലിയെപ്പറ്റി പരാമർശിയ്ക്കു
ന്നുണ്ട്. സർവ്വ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള ബലി
യാണിതു. പ്രജാപതിയെ ഒരു മരക്കഷണത്തിൽ മൂന്നു
ഇരുമ്പാണികളാൽ തറയ്ക്ക
പ്പെടണം. ബലിയാകുന്നതിനു
മുമ്പ് പ്രജാപതി ദാഹിക്കുന്നുവെന്നു പറയുമ്പോൾ മദ്യാoശം കലർന്ന പാനീയം കുടിക്കാൻ കൊടുക്കുന്നു. അതിനു ശേഷം പ്രജാപതിയുടെ വസ്ത്രം പൂജ നടത്തിയവർ പങ്കിട്ടെടുക്കുന്നു. പ്രജാപതി അവിടെ തൂങ്ങിക്കി
ടന്നു മരിക്കുന്നു. അടുത്തു തന്നെ സംസ്കരിക്കപ്പെടുക യും, പ്രജാപതി മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. മനുഷ്യ രക്ഷയ്ക്കായി പ്രജാപതി നിർവഹിച്ച പൂർണ ബലിയായി ഇതിനെ ഋഗ്വേദത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഇങ്ങനെ ഒരു ബലി നിറവേറ്റിയ ദേവന്മാർ ആരും തന്നെ ഹിന്ദു മത ചരിത്രത്തിലെങ്ങുമില്ല. ആകെയുള്ളതു യേശു ക്രിസ്തു മാത്രമാണ്. പ്രജാപതി എന്ന വാക്കിന്റെ അർത്ഥം ബ്രഹ്മ്മാവ് എന്നാണു കാണിക്കുന്നത്.
ഇനിയും, സാമവേദത്തിൽ, ക്രൈസ്തവ ഗ്രന്ഥങ്ങളിലുള്ള പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ത്രിത്വ സങ്കല്പത്തെപ്പറ്റിയും പരാമർശി
ക്കുന്നുണ്ട്. അതോടൊപ്പം തന്നെ ക്രിസ്തുവിന്റെ അമ്മയെപ്പറ്റിയും പരാമർശമു
ണ്ട്. ഇതിൽ നിന്നെല്ലാം, ഹിന്ദു
ക്കളെ സംബന്ധിച്ചിടത്തോളം, ക്രിസ്ത്യാനികൾ അന്യരല്ലെന്നു ള്ള ഒരു ധാരണ ഉണ്ടാവുകയില്ലേ!
ഇന്ത്യയിലെ ഹിന്ദുക്കളുടെ മറ്റൊരു ഭയം, ക്രിസ്ത്യാനികളുടെ ജനസംഖ്യ ക്രമാതീതമായി വർധിച്ചു ഹിന്ദു
ക്കളെ വെല്ലുന്ന സ്ഥിതിയിലേക്ക് എത്തുമെന്നോ മറ്റോ ആണോ? ഭയപ്പെടേണ്ട, ഇതു ഒരിക്കലും സംഭവിക്കുകയില്ല. കാരണം, 1951ൽ ക്രിസ്ത്യൻ ജനസംഖ്യ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 2.3 ശതമാനം ആയിരുന്നു. 2011ലും 2021ലും ഇതു 2.3 ശതമാനം ആയിതന്നെ തുടരുകയാണ്.
ഇനിയും, ക്രിസ്ത്യാനികൾ ഇവിടുത്തെ ഹിന്ദുക്കളോട് ഒരിക്കലും കണക്കു ചോദിക്കാത്ത ഏതാനും കാര്യങ്ങൾ കൂടി പറയാം. നമ്മുടെ രാജ്യത്തെ നിർധനരും നിരാലംബരുമായ ദശലക്ഷക്ക ണക്കിനു മനുഷ്യരെയും അവരുടെ കുഞ്ഞുങ്ങളെയും ആഹാരവും, വസ്ത്രവും, മരുന്നുകളും നൽകി ശുശ്രുഷി
ച്ചതു ഒരു പ്രതിഫലത്തിനും വേണ്ടി ആയിരുന്നില്ല. ദശലക്ഷക്കണക്കിനു നിർധനരും അല്ലാത്തവരുമായ കുട്ടികൾക്കു ഇന്ത്യയൊടുക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു നൽകുകയും അതു തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവിടെയൊന്നും ജാതിയുടെയും മതത്തിന്റെയും യാതൊരു പരിഗണനയും നൽകുന്നില്ല. ഇന്ത്യയി ലുടനീളം ധാരാളം നിർദ്ധനരായ മനുഷ്യർക്കു വീടുകൾ വച്ചു നൽകിയിട്ടുണ്ട്. ഇതൊന്നും ഒരു അവകാശവാദമായി ഉന്നയിയ്ക്കുന്നതല്ല. മാന്യ സുഹൃത്തുക്കളുടെ അറിവിലേക്ക് ഒരിക്കൽ കൂടി സമർപ്പിക്കന്നുവെന്നു മാത്രം. ക്രിസ്ത്യാനികൾ ഭാരതീയർക്ക് ഇന്നേവരെ നന്മകൾ മാത്രമേ ചെയ്തിട്ടുള്ളതായി ചരിത്രം പരിശോധിച്ചാൽ മനസിലാക്കാം.
ആകെയുള്ള തെറ്റ്, നിങ്ങൾ എല്ലാവരും അഥവാ നമ്മൾ എല്ലാവരും ചേർന്നു സാക്ഷാൽ ജഗദീശ്വരനെ കേവലം പരിമിതമായ സ്ഥലത്തു തളച്ചിടാൻ ശ്രമിക്കുകയാണ്. ആധുനിക ശാസ്ത്രം നൽകുന്ന വിവരങ്ങൾ അനുസരിച്ചു, ആ മഹാശക്തി യുടെ കേവലം ഒരു സൃഷ്ടി മാത്രമായ ഈ പ്രപഞ്ചത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ യുള്ള ദൂരം 93 billion പ്രകാശ വർഷമാണ്. ഇതിന്റെ എല്ലാം സ്രഷ്ടാവായ പരമേശ്വരനെ നമ്മുടെ പരിമിതമായ അറിവു കൊണ്ടു തട്ടിക്കളിക്കരു തെന്നു എല്ലാവരോടുമായി ഒരു അപേക്ഷ മാത്രം! മതങ്ങളെ അതിനു കൂട്ടു പിടിക്കുകയും ചെയ്യരുത്.
കെ വി ജോർജ്
Comments
Post a Comment