ഇന്ധന വിലക്കയറ്റം!!!

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കണ്ണുനീരോടെ സർക്കാരിനോടു അപേക്ഷിക്കുന്നു ഇന്ധനവില കുറക്കാൻ. സർക്കാരിന് കേട്ട ഭാവമേയില്ല. ജനങ്ങൾക്ക്‌ വേണ്ടാത്തത് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്നു ബഹു:
കോടതി പരിശോധിക്കണം.

അയൽരാജ്യങ്ങളിൽ നമ്മുടെതിനേക്കാൾ 50 ഉം 60ഉം ശതമാനം വിലക്കുറവിൽ ഇന്ധന വിലയുള്ളപ്പോൾ നമ്മുടെ സർക്കാർ 44 രൂപ വിലയ്ക്കുള്ള പെട്രോൾ 55 രൂപയിൽ അധികം നികുതി ചുമത്തി വിൽക്കുന്നു. ആർക്കു വേണ്ടി? ആരെയാണ് സർക്കാരിന് തൃപ്തിപ്പെടുതാനുള്ളത്? ഇന്ധന വില കുറച്ചാൽ സർക്കാരിന്റെ വരുമാനം കുറയുമെന്നോ മറ്റോ ആണു ഭയപ്പെടുന്നതെങ്കിൽ 2019 ൽ കോർപ്പറേറ്റ് ടാക്സ് വെട്ടികുറക്കുക വഴി ഉണ്ടായ വരുമാന നഷ്ടം 1.45 ലക്ഷം കോടി രൂപ ആയിരുന്നല്ലോ. ഇന്ധന വില കുറച്ചാൽ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ പല വഴികളുണ്ട്. അതിനൊന്നും സർക്കാർ ബുദ്ധിമുട്ടുകയില്ല. പെട്രോൾ വില ലിറ്റർനു 200 രൂപ ആയാലും പ്രതികരണശേഷി നഷ്ടപ്പെട്ട നമ്മുടെ ജനങ്ങൾ മിണ്ടത്തില്ല എന്നു സർക്കാരിന് ഉറപ്പുണ്ട്. എന്നാൽ സർക്കാരിന്റെ കണക്കു തെറ്റും. നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണ ക്കാരന് താങ്ങാവുന്നതിന്റെ പരമാവധിയിലെത്തി. വയറ്റിലേക്ക് ഒന്നും പോകാതെ വരുമ്പോൾ ഏതു സാധാരണക്കാരനും പ്രതികരിക്കും. അതൊരു വലിയ പ്രതികരണം ആയിരിക്കും. ഒരു സർക്കാരിനും താങ്ങനായെന്ന് വരില്ല. മുൻ സർക്കാർ പെട്രോൾ വില 50 രൂപയിൽ കൂടുതൽ ആക്കിയപ്പോൾ ഇപ്പോഴത്തെ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി കേട്ടാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്ന് മനസ്സിലാകും.

ഇന്ധനവിലയിൽ സർക്കാരിൽ നിന്നും അനുഭാവപൂർണമായി ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ജനങ്ങൾ താഴെ പറയുന്നവയിൽ നിന്നും ഉചിതമായ തീരുമാനം എടുക്കുന്നത് ആയിരിക്കും ഉത്തമം. സമരം ചെയ്യുന്നതുകൊണ്ട് ഒരു ഫലവുമുണ്ടാകാനില്ല. ഏതു  സമരവും സേനയെ ഉപയോഗിച്ച് തടയാനാവും.

1. ഇന്ധന നികുതി GST യുടെ പരിധിയിൽ കൊണ്ടു വരുക. പരമാവധി നികുതി 18% ആയി നിജപ്പെടുത്തുക.

2. ക്രൂഡ് പ്രോസസ്സ് ചെയ്യുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ബൈ പ്രോഡക്റ്റ്കളിൽ നിന്നും ലഭിക്കുന്ന വരുമാനം പെട്രോളിന്റെയും, ഡീസൽന്റെയും അടിസ്ഥാന വിലയിൽ നിന്നും കുറക്കുക.

3. പെട്രോളിയം പ്രോഡക്റ്റുകൾ ഇറക്കുമതി ചെയ്യാനും വിൽക്കാനുമുള്ള അവകാശം സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുക.

4. കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉത്പാധിപ്പിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുക. എത്രയും വേഗം ഇലക്ട്രിക് വാഹനങ്ങൾ  വ്യാപകമായി ലഭ്യമാക്കുക.

5. എങ്ങനെയാണ്‌ നിലവിലെ വില്പന വിലയിൽ എത്തിയതെന്നു മാധ്യമങ്ങൾ വഴി എല്ലാ മാസവും ജനങ്ങളെ അറിയിക്കുക.

6. ഓരോ തവണയും വില കൂട്ടുമ്പോൾ അതിന്റെ കൃത്യമായ കണക്കു പ്രസിദ്ധപ്പെടുത്തുക.

7. നിലവിൽ വാങ്ങുന്ന ശ്രോതസിൽ നിന്നും വിലക്കുറവുള്ള സ്ഥലത്തു നിന്നും എന്തുകൊണ്ട് വാങ്ങുന്നില്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്തുക.

8. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അഡ്മിനിട്രേറ്റീവ് ചിലവുകളും, വിദേശ, അന്തർസംസ്ഥാന യാത്രാ ചിലവുകളും ഗണ്യമായി കുറയ്ക്കുക.

9. എണ്ണ പര്യാവേഷണം വ്യാപകമായി പുനരരംഭിക്കണം 

ഇത്രയും കാര്യങ്ങൾ കോടതിയുടെ സഹായത്തോടെ നടപ്പാക്കാൻ കഴിഞ്ഞാൽ തൽക്കാലം പിടിച്ചു നിൽക്കാൻ സാധിക്കും. എല്ലാവരും കൂട്ടായി പരിശ്രമിക്കുക.

കെ വി ജോർജ് 

Comments

Popular posts from this blog

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

ESTIMATED PRICES OF SELECTED ITEMS IN THE YEAR 2100

ENVIABLE COUNTRIES IN THE WORLD