1950s vs 2021
1950 കളിൽ മധ്യ കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും കേട്ടത്.
അമ്മ: "മൂത്തവനു ജോലി അങ്ങു തിരുവന്തോരത്താ. ഒന്നു വന്നേച്ചും പോകാൻ അങ്ങോട്ടും ഇങ്ങോട്ടും കൂടെ രണ്ടു ദോസം പോക്കാ. അതുകൊണ്ട് ആറു മാസം കൂടുമ്പഴാ ഒന്നു വന്നേച്ചു പോന്നത്. അവന്റെ പെൺകൊച്ചു അവനെ കണ്ടാൽ തിരിച്ചറിയാൻ തന്നെ പാടാ. രണ്ടാമത്തെ മോൻ അങ്ങു മദിരാശിയിലാ. ആണ്ടിലൊരിക്കൽ വന്നാലായി. എന്തെങ്കിലും അത്യാവശ്യം പറഞ്ഞെഴുതിയാൽ മാസം ഒന്നെടുക്കും മറുപടി കിട്ടാൻ."
ഈ കാര്യങ്ങൾ 2021 ൽ അമ്മമാർ സംസാരിക്കുമ്പോൾ:
"എൽഡസ്റ് സൺ ജോലി ട്രിവാൻഡറത്താ. മോനും വൈഫും കൂടെ രാവിലെ പോകും വൈകിട്ടു വരും. സെക്കന്റ് സൺ ചെന്നൈയിൽ നിന്നും വന്നു ഇന്നലെ ഇവിടെ ഉണ്ടായിരുന്നു. രാവിലെയാ പോയത്. ഇപ്പോൾ വിളിച്ചു പറഞ്ഞു വൈകുന്നേരം വരുമെന്ന്."
കെ വി ജോർജ്
Comments
Post a Comment