ബിഗ് ബോസ്സ് ഒരു മലയാളത്തനിമ!


ഏഷ്യാനെറ്റ്‌ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്സ് എന്ന മത്സര പരമ്പര കണ്ടാൽ ഒരു യഥാർത്ഥ മലയാളിയുടെ സ്വഭാവ വൈകൃതങ്ങൾ നേരിട്ട് കാണാം. മറ്റൊരാളോട്  എങ്ങനെ അപമര്യാദയായി പെരുമാറാം, ഒരാളുടെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടു പിടിച്ചെന്നു ഭാവിച്ചു മറ്റൊരാളൊടു പറയേണ്ടത് എങ്ങനെയാണു, സുഹൃത്തായി കൂടെ നടക്കുന്നവർക്കു എങ്ങനെ ഭക്ഷണം കൊടുക്കാതിരിക്കാം തുടങ്ങിയ നമ്മുടെ സ്വന്തം തനിമയുള്ള വൈകൃതങ്ങൾ നിറഞ്ഞ നിലക്കണ്ണാടി.

തീർന്നില്ല! ദുർവാസാവിനെ വെല്ലുന്ന കോപം! ആനമല യോളം ഉയരമുള്ള അഹങ്കാരം!
സർവ്വജ്ഞാനി എന്ന ധാർഷ്ട്യം!
മറ്റുള്ളവർക്കു പുല്ലു വില കല്പിക്കുന്ന 'സ്നേഹം'!

കലയിലും സാഹിത്യത്തിലും പൊതുവിജ്ഞാനത്തിലും ഒക്കെ വളരെ ഉന്നത നിലവാരം പുലർത്തുന്ന മലയാളി പൊതുജീവിതത്തിൽ ഈ നിലവാരം പുലർത്താൻ തികച്ചും പരാജയപ്പെടുന്നു.

ഈ വൈരൂപ്യങ്ങൾ ദശലക്ഷക്കണക്കിനു മനുഷ്യർ തത്സമയം കാണുന്നുണ്ടെന്നുള്ള സത്യം ഓർമിച്ചാൽ പ്രകടനം കുറേക്കൂടി നന്നാക്കാൻ കഴിഞ്ഞേക്കാം.

 K V George
kvgeorgein@gmail.com

Comments

Popular posts from this blog

HOW IS THE REAL KERALA PEOPLE?

THOUGHT OF THE DAY

WHAT A FREEDOM! WHAT AN ENDURANCE! WHAT A PEOPLE!