'പെൺ പാർട്ടി'
സന മരിൻ എന്ന 34 കാരി ഫിൻലാൻഡ്ന്റെ പ്രധാനമന്ത്രിയായി. അതോടൊപ്പം ഭരണ മുന്നണിയിലെ 5 കക്ഷികളിൽ 4 ന്റെയും നേതൃത്വം വനിതകൾക്കു തന്നെ. അതിൽ 3 പേർ 35 വയസ്സിൽതാഴെയും. കഴിഞ്ഞ ദിവസം കണ്ട പത്ര വാർത്തയാണിത്.
കേരളത്തിലെ വനിതകൾ സാക്ഷരതയിലും നേതൃപാടവത്തിലും മുൻനിരയിൽ തന്നെയാണ്. രാജ്യത്തിനു തന്നെ മാതൃകയാകാൻ പ്രാപ്തരാണവർ. ഈ ഇന്ത്യ മഹാരാജ്യത്തിനു മാതൃകയായി എന്തുകൊണ്ടു അവർ മുമ്പിലിറങ്ങുന്നില്ല. ഇന്ത്യയിൽ ഇന്നു സ്ത്രീകൾ നേരിടുന്നത് അതിഭീകരവും ദയനീയവുമായ ഒരു അവസ്ഥയാണ്. ഇതിനു പരിഹാരം നിലവിലുള്ള കേന്ദ്ര സർക്കാരിൽ നിന്നോ സംസ്ഥാന സർക്കാരുകളിൽ നിന്നോ പ്രതീക്ഷിക്കാമെന്നു തോന്നുന്നില്ല. ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ആരെങ്കിലും മുതിരുമെന്നും തോന്നുന്നില്ല. പിന്നെ എന്താണൊരു പോംവഴി? നിശബ്ദമായി സഹിക്കുകയോ?
ഇവിടെയാണ് ഫിൻലാൻഡ് നമുക്ക് മാതൃകയാകുന്നത്. എന്തുകൊണ്ടു കേരളത്തിലെ വനിതകൾക്കു ഈ മാതൃക പിന്തുടർന്നു കൂടാ? നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിട്ടു മാറി വനിതകളുടേതു മാത്രമായ ഒരു 'പെൺ പാർട്ടി' രൂപീകരിക്കുക. പരമാവധി വിദ്യാഭ്യാസമുള്ള 35/40 വയസ്സിൽ താഴെ പ്രായമുള്ളവർ മുന്നോട്ടിറങ്ങുക. കേരളത്തിൽ മുഴുവൻ യാത്ര ചെയ്തു ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക. രണ്ടേ രണ്ടു വാഗ്ദാനങ്ങൾ മാത്രം ജനങ്ങളുടെ മുമ്പിൽ വയ്ക്കുക. (1) വീട്ടിനകത്തും പുറത്തും സംസ്ഥാനത്തെവിടെയും സ്ത്രീകൾക്കു പൂർണ സുരക്ഷ നൽകും (2) അഴിമതി പൂർണമായും തുടച്ചു നീക്കും.
സംസ്ഥാനത്തെ ഭൂരിപക്ഷം പുരുഷന്മാരും, പ്രത്യേകിച്ച് യുവജനങ്ങൾ, നിങ്ങൾക്കു പിന്തുണ നൽകും. ഒരുപാട് രാഷ്ട്രീയ പരീക്ഷണങ്ങൾ നടത്തിയ നമ്മുടെ നാട്ടിൽ ഇതും കൂടി ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ?
KV George
kvgeorgein@gmail.com
Comments
Post a Comment