ഭരണ വിജയം

കേരളത്തിൽ തങ്ങളുടെ ഭരണ വിജയം കൊട്ടി ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും ,  ഭരണകക്ഷി എന്തു ചെയ്താലും തങ്ങൾക്കു ഒന്നും പറയാനില്ല എന്നു ഭാവിച്ചു നടക്കുന്ന മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സിനും ,  ഇതിനിടയിലൂടെ കടന്നു കയറാൻ ശ്രമിക്കുന്ന ബി ജെ പി ക്കും ചർച്ച ചെയ്യാൻ വിഷയങ്ങൾ ധാരാളമാണ്. ശബരിമല, ഹെലികോപ്റ്റർ, വിദേശ യാത്ര തുടങ്ങി നൂറായിരം വിഷയങ്ങൾ. ഒപ്പം തങ്ങൾ ഓരോരുത്തരും ചെയ്തു വച്ച വികസനങ്ങളുടെ ഒരു നീണ്ട ലിസ്റ്റും നിരത്താറുണ്ട്. ഇതിനിടയിൽ ആരും കാണാതെ പോയ ഒരു കണ്ണീർ കഥയാണ് ഇന്നലത്തെ പത്രങ്ങൾ പറഞ്ഞതും ചിത്രങ്ങളിലൂടെ കാണിച്ചു തന്നതും. പട്ടിണിമൂലം മണ്ണു വാരി തിന്ന ഒരു അമ്മയുടെയും മക്കളുടെയും കഥ. അതും ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്തു തന്നെ! സെക്രെട്രിയേറ്റ് ൽ നിന്നും ഒരു കിലോ മീറ്റർ മാത്രം അകലെ ! ഇതു തങ്ങളുടെ പരാജയമാണെന്നു ഏറ്റുപറഞ്ഞു അവരോടു മാപ്പു പറയാൻ ഒരു വമ്പൻ പാർട്ടിയും ഇതു വരെ തയ്യാറായിട്ടില്ലെന്നുള്ളതു അതിലും നാണം കേട്ടതും ദയനീയവൂമായ വസ്തുത. മുഴുവൻ ജനങ്ങളുടെയും പട്ടിണി മാറ്റാതെ എന്തു വികസനത്തെപ്പറ്റിയാണു ഇവർ ഘോര ഘോരം പ്രസംഗിക്കുന്നത്? ഇവരുടെ പ്രസംഗ ചിലവു മാത്രം മതി കുറെ പാവങ്ങളുടെ പട്ടിണി മാറ്റാൻ. 

ഈ രാജ്യത്തു സന്തോഷവും സമാധാ നവും ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ പൗരനും തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകളിൽ നിന്നും വിട്ടുനിൽക്കണം. ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളെപ്പറ്റി സമഗ്രമായി മനസ്സിലാക്കണം. അവർ ഇതുവരെ നമുക്ക് എന്തു തന്നു,  ഇനിയും എന്തു തരാൻ ശേഷിയുണ്ട് എന്നു വളരെ വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. ഉദാഹരണത്തിന്,  ദശാബ്ദങ്ങളായി നമ്മെ ഭരിക്കുന്ന പാർട്ടിയാണു കോൺഗ്രസ്‌. അവരുടെ കാലത്തു അഴിമതി കൂടിക്കൂടി വരികയാണു ണ്ടായിട്ടുള്ളത്. അഴിമതി പൂർണമായി തുടച്ചു മാറ്റാതെ ഒരു ഗവണ്മെന്റ്നും ജനങ്ങൾക്കു വേണ്ടി ഒന്നും നൽകുവാൻ കഴിയുകയില്ല. 

മറ്റൊരു പാർട്ടിയാണു കമ്മ്യൂണിസ്റ്റ്‌. ലോകം മുഴുവൻ തള്ളിക്കളഞ്ഞ ഒരു പാർട്ടിയാണ് ഇത്‌. ഇപ്പോൾ നാലു ചെറു രാജ്യങ്ങളിൽ മാത്രമാണ് ഈ പാർട്ടിക്കു ഭരണം ഉള്ളത്. ദീർഘകാലത്തെ ഭരണം കൊണ്ടു പോലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയാതെ വന്നപ്പോൾ റഷ്യക്കാർ കമ്മ്യൂണിസത്തെ പുറത്താക്കി. കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങൾ കൊണ്ടു ഒന്നും നേടാൻ സാധ്യമല്ലെന്നു ബോധ്യ മായപ്പോൾ ചൈന ഷെയർ മാർക്കറ്റ് ലേക്കും ക്യാപിറ്റലിസത്തിലേക്കും തിരിഞ്ഞു. ക്യൂബയാകട്ടെ അര നൂറ്റാണ്ടു കാലത്തെ തുടർ ഭരണത്തിനു ശേഷവും ലോക നിലവാരത്തിൽ താഴെക്കിടയിൽ തന്നെ കിടക്കുന്നു. മറ്റൊരു കമ്മ്യൂണിസ്റ്റ്‌ ശക്തിദുർഗമായ ഉത്തര കൊറിയയിൽ ജനങ്ങൾക്കു വായ് പൊളിക്കാൻ അവകാശമില്ല. ഇന്ത്യയിലാണെങ്കിൽ കമ്മ്യൂണിസ്റ്റ്‌ കൾക്കു മൂന്നു ദശാബ്ദങ്ങളിലേറെ തുടർ ഭരണം കിട്ടിയ സംസ്ഥാനമാണ് ബംഗാൾ. അവിടുത്തെ ഭരണത്തിന്റെ ബാക്കിപത്ര മാണ് നിത്യ ജീവിതത്തിനാവശ്യമായ തുച്ഛമായ വരുമാനം കണ്ടെത്താൻ ജനങ്ങൾ കൂട്ടത്തോടെ കേരളത്തിലേക്കു ഒഴുകി എത്തുന്നത്. 

മറ്റൊരു അഭിനവ ഭരണ നേതൃത്വമാണ് ബി ജെ പി. പാർട്ടിയ്ക്കു എതിരെ വൻ അഴിമതി ആരോപണങ്ങൾ നില നിൽക്കുന്നു. ഒപ്പം ജനങ്ങളെ പരമാവധി വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പറയപ്പെടുന്നു. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏതൊരു ധനിക രാജ്യ ത്തോടും കിടപിടിക്കാൻ കഴിയുന്നത്ര പ്രകൃതി വിഭവങ്ങളുടെ സമ്പത്തു നമുക്കുണ്ട്. അതു ആവശ്യമനുസരിച്ചു ചൂഷണം ചെയ്യാൻ നൂറ്റി മുപ്പതിൽ പരം കോടി ജനസമ്പത്തുമുണ്ട്. എങ്കിലും ജനങ്ങൾ മണ്ണു വാരി തിന്നു വിശപ്പടക്കേണ്ടി വരുന്ന സ്ഥിതി നില നിൽക്കുന്നുവെങ്കിൽ അതു അഴിമതിയും കെടുകാര്യസ്തതയും കൊടി കുത്തി വാഴുന്നതു കൊണ്ടു മാത്രമാണ്. ഇതിൽ നിന്നും മോചനം നേടിയേ പറ്റൂ. എങ്കിലേ നമുക്കൊരു സമ്പന്ന രാജ്യമായി മാറാൻ കഴിയൂ. 

നിലവിലുള്ള സർവ്വ രാഷ്ട്രീയ പാർട്ടികളെയും ഉപേക്ഷിക്കുക. ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രതിബദ്ധതയില്ലാത്ത വിദ്യാഭ്യാസമുള്ള സത്യസന്ധരായ യുവജനങ്ങളെ അധികാരത്തിലേക്ക് കൊണ്ടു വരണം. ഭരണഘടന പൊളിച്ചെഴുതി ഒരു രാമരാജ്യം സൃഷ്ടിക്കുവാൻ തത്ക്കാലം കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ ലോകനിലവാരത്തിൽ തന്നെ ഉന്നതസ്ഥാനത്തുള്ള ഒരു യുവജനതയാണ് നമ്മുടെ ശക്തി. അവരെ നമുക്കു വിശ്വസിക്കാം. അവരെ ഈ രാജ്യത്തിന്റെ ഭരണം ഏല്പിക്കാം. അവരിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. 

KV George
kvgeorgein@gmail.com

Comments

Popular posts from this blog

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

ESTIMATED PRICES OF SELECTED ITEMS IN THE YEAR 2100

ENVIABLE COUNTRIES IN THE WORLD